സിപിഐഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍
മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും പി വി അന്‍വര്‍

മലപ്പുറം: സിപിഐഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അന്‍വര്‍. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫ് പ്രവർത്തകരുടെയും എന്‍റെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാൽ വീട്ടിൽ കയറി തല പൊട്ടിക്കുമെന്നാണ് പി വി അൻവർ പറയുന്നത്.
മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് പി വി അൻവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
What's Your Reaction?






