മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി

Oct 9, 2025 - 15:14
Oct 9, 2025 - 15:14
 0
മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. സ്പീക്കറുടേതാണ് നടപടി. എം എൽ എ മാരായ റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. 
 
ചീഫ് മാർഷലിനെ മർദിച്ച സംഭവത്തിലാണ് നടപടി. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.
 
സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി, പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു, ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു,  ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. 

What's Your Reaction?

like

dislike

love

funny

angry

sad

wow