കണ്ണൂരില്‍ നടുറോഡില്‍ ബോംബ് സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ചു, വീടുകളുടെ ജനൽചില്ലുകള്‍ തകർന്നു

റോഡിന്റെ ഇരുവശത്തുമുള്ള രണ്ട് വീടുകളുടെ ജനൽചില്ലുകളും തകർന്നു

Oct 9, 2025 - 12:38
Oct 9, 2025 - 12:38
 0
കണ്ണൂരില്‍ നടുറോഡില്‍ ബോംബ് സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ചു, വീടുകളുടെ ജനൽചില്ലുകള്‍ തകർന്നു

കണ്ണൂര്‍: സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശമായ പാട്യം പത്തായക്കുന്നിൽ നടുറോഡിൽ ബോംബ് സ്ഫോടനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. റോഡിന്റെ ഇരുവശത്തുമുള്ള രണ്ട് വീടുകളുടെ ജനൽചില്ലുകളും തകർന്നു.

സംഭവം സംബന്ധിച്ച് കതിരൂർ പോലീസ് സ്ഥലത്തെത്തി എഫ്.ഐ.ആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഭയം സൃഷ്ടിക്കാനായി ബോംബ് മനഃപൂർവം പൊട്ടിച്ചതാകാമെന്നും അല്ലെങ്കിൽ, ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ബോംബ് റോഡിൽ വീണ് പൊട്ടിയതാകാനും സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. ബോംബ് സ്ഫോടനത്തിന് പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow