തിരുവനന്തപുരം: എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് കൂടുതൽ സൗകര്യം ഒരുക്കും. കൂടാതെ ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
താൻ ബിഎല്‍ഒമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുകയാണെന്നും 96 ശതമാനത്തോളം ഫോമുകള്‍ ഇവർ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു.