ചെന്നൈ: നടനും നിര്‍മ്മാതാവും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ മകന്‍ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്ക്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധിയുടെ അരങ്ങേറ്റം.
ഇതോടെ തമിഴ് സിനിമ ലോകത്തെ പ്രധാന ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ഇൻപനിധി. നാടകാഭിനയ ശില്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയിലേക്ക് മാത്രമല്ല രാഷ്ട്രീയത്തിലും ബിസിനസിലും സജീവ സാന്നിധ്യമാകുകയാണ് ഇൻപനിധി ഇപ്പോൾ.
ഉദയനിധി സ്റ്റാലിന്‍ 2008 ല്‍ ആരംഭിച്ച നിര്‍മ്മാണ, വിതരണ കമ്പനിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ തലപ്പത്തേക്കാണ് 21 കാരനായ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ എത്തിയത്. കലൈഞ്ജർ ടിവി മാനേജ്മെന്റിലും ഇൻപനിധി അംഗമാണ്.