യുവത്വത്തിന്റെ സ്വപ്നങ്ങളുടെയും ലഹരിയുടെ യാഥാർത്ഥ്യങ്ങളുടെയും കാഴ്ചപ്പാട്; വിനോദ് ഗോപിജിയുടെ പുതിയ ചിത്രം ചിത്രീകരണത്തിലേക്ക്
മൂകാംബിക ക്ഷേത്ര സന്നിധിയിൽ നടന്ന പൂജാ ചടങ്ങിലൂടെ സിനിമയുടെ തുടക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി മുന്നേറുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ മലയാളചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രമായ ത്വരയിലൂടെ ശ്രദ്ധ നേടിച്ചെരിയ വിനോദ് ഗോപിജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വൈബ് വില്ലേജ് ഹബ് എന്ന ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം, സിനിമ ലോകത്തിൻ്റെ വർണ്ണപ്പകിറ്റിനൊപ്പം തന്നെ യുവത്വത്തിൽ പകർന്ന് കൊണ്ടിരിക്കുന്ന ലഹരിയുടെ യാഥാർത്ഥ്യങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നു. പ്രതീക്ഷകളും പ്രതിസന്ധികളും തമ്മിൽ തൂങ്ങിയുനിൽക്കുന്ന യുവജനങ്ങളുടെ ആന്തരിക യാത്രയാണ് ചിത്രം ചിത്രീകരിക്കുന്നത്.
പുതുമുഖങ്ങളായ വിഹാൻ, അരുൺ രാജ്, പ്രദീപ് രാജ്, ശ്വാൽ ഹേമന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കീർത്തി കൃഷ്ണ നായികയാകുന്നു.
കൂടാതെ, അനിൽ ശങ്കരത്തിൽ, രാമചന്ദ്രൻ വെട്ടിയറ, ബിനു ജി, ജഗൻ പൂവാർ, ചന്ദ്രൻ അരൂക്കുറ്റി പാണാവള്ളി, അജിത് കുമാർ, ആകാശ് ഡാനിയേൽ, ഹരികുമാർ ഭാസ്കരൻ, ഹരി വജ്രാ, ജേക്കബ് സാം, ഗോവർദ്ധൻ രതീഷ് മലയം, മനോഹരൻ കൈതക്കോട്, പ്രകാശൻ ഓവാട്ട്, സുജിത്. ജെ. എസ്., സച്ചിൻ നായർ, സുമേഷ് പാലാട്ട്, വിശ്വനാഥ് പി.ആർ, പൊയ്കമുക്ക്, ആരിഫ് അൽ അനാം, കെ. സുകുമാരൻ, അശോക് നെറ്റയം, ശ്രീലക്ഷ്മി അരുൺ, അനഘ, സൂര്യ സുരേഷ്, രേഖ പണിക്കർ, ആശാ ഗോവിന്ദ്, ഇഷ ഷേർളിൻ, ജയലളിത, വിജയലക്ഷ്മി പൊയ്കമുക്ക് എന്നിവരും ചിത്രത്തിലെ വിവിധ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂകാംബിക ക്ഷേത്ര സന്നിധിയിൽ നടന്ന പൂജാ ചടങ്ങിലൂടെ സിനിമയുടെ തുടക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബർ മധ്യത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം, വാഗമൺ, പീരുമേട് പ്രദേശങ്ങളിലായി ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്നതാണ്.
യുവത്വത്തിന്റെയും സിനിമാനിലവാരത്തിന്റെയും ഗൗരവമായ ആഖ്യാനമായി മാറാൻ പോകുന്ന ഈ പുതിയ ചിത്രം, മലയാള സിനിമാ ലോകത്തിൽ പുതിയ ചിന്തകൾക്കും ചർച്ചകൾക്കുമുള്ള വാതിലുകൾ തുറക്കുമെന്നത് ഉറപ്പാണ്.
What's Your Reaction?






