'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്

Mar 2, 2026 - 10:01
Mar 2, 2026 - 10:02
 0
'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. എറണാകുളം എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് 2022-ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ഗൗരവകരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2022-ൽ യുവതി താമസിച്ചിരുന്ന എളംകുളത്തെ ഫ്ലാറ്റിൽ ചിദംബരം അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് പരാതി.

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, മോശമായ രീതിയിലുള്ള ശാരീരിക സ്പർശനം എന്നീ കുറ്റങ്ങളാണ് ചിദംബരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow