സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകർന്ന് മൂന്നുപേർ മരിച്ചു
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ സുഡാൻ അതിർത്തിക്ക് സമീപമുള്ള യൂണിറ്റി സ്റ്റേറ്റിലെ ലിയർ എയർസ്ട്രിപ്പിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്
ജൂബ (ദക്ഷിണ സുഡാൻ): സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകർന്ന് മൂന്നുപേർ മരിച്ചു. ദക്ഷിണ സുഡാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ സമരിറ്റൻസ് പേഴ്‌സിനുള്ള ഭക്ഷ്യവസ്തുക്കളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ സുഡാൻ അതിർത്തിക്ക് സമീപമുള്ള യൂണിറ്റി സ്റ്റേറ്റിലെ ലിയർ എയർസ്ട്രിപ്പിന് അടുത്തുവെച്ചാണ് അപകടമുണ്ടായത്. ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയിൽ നിന്ന്, വെള്ളപ്പൊക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ആളുകൾക്കായി രണ്ട് ടൺ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുകയായിരുന്നു നാരി എയർ സർവീസ് വിമാനമായ ബോംബാർഡിയർ ഡിഎച്ച്സി-5ഡി ബഫലോ.
അപ്രതീക്ഷിതമായി തകർന്നുവീണ വിമാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാരി എയർ സർവീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
What's Your Reaction?

