ടാറ്റ ഹാരിയറിന് റെക്കോർഡ് വിൽപ്പന: 130% വളർച്ച; ഒക്ടോബറിൽ 4483 യൂണിറ്റുകൾ
കഴിഞ്ഞ വർഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമായ വളർച്ചയാണ്
ന്യൂഡൽഹി: ഒക്ടോബറിലെ വിൽപ്പന കണക്കുകളിൽ ടാറ്റ ഹാരിയർ എസ്‌യുവിക്ക് വൻ മുന്നേറ്റം നേടാൻ കഴിഞ്ഞതിൻ്റെ ആഹ്ളാദത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. 2024 ഒക്ടോബറിൽ ആകെ 4,483 യൂണിറ്റ് ഹാരിയറുകളാണ് ടാറ്റ നിരത്തിലെത്തിച്ചത്.
കഴിഞ്ഞ വർഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമായ വളർച്ചയാണ്. 2023 ഒക്ടോബറിൽ 1,947 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരുന്നത്. അതായത്, വിൽപ്പനയിൽ 130% വർദ്ധനവാണ് ഹാരിയർ രേഖപ്പെടുത്തിയത്. ഹാരിയർ ഉൾപ്പെടെയുള്ള മോഡലുകൾ മുന്നേറ്റം തുടരുന്നതോടെ ടാറ്റയ്ക്ക് ഇത് ഇരട്ടി മധുരത്തിന്റെ കാലമാണ്.
ഫിയര്‍ലെസ്, പ്യുവര്‍, അഡ്വഞ്ചര്‍ തുടങ്ങി വിവിധ പെര്‍സോണകളില്‍ ഹാരിയര്‍ ലഭിക്കും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തിനു കരുത്തേകുന്നു. ഇത് മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് ഡ്രൈവ് മോഡുകളും നോര്‍മല്‍, വെറ്റ്, റഫ് ടെറൈന്‍ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകള്‍. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഹാരിയറിന് ഫുള്‍ മാര്‍ക്കാണ്. ഏഴ് എയര്‍ബാഗുകള്‍, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്.
What's Your Reaction?

