കാവസാക്കിയുടെ അപ്‍ഡേറ്റ് ചെയ്ത ജനപ്രിയ മോ‍ഡലുകള്‍ ഏതെല്ലാം?

സാങ്കേതികപരമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും, ബൈക്കുകൾക്ക് കൂടുതൽ ആകർഷകമായ പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചു

Oct 10, 2025 - 22:14
Oct 10, 2025 - 22:14
 0
കാവസാക്കിയുടെ അപ്‍ഡേറ്റ് ചെയ്ത ജനപ്രിയ മോ‍ഡലുകള്‍ ഏതെല്ലാം?

കവസാക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ നിഞ്ച 250, ഇസെഡ് 250 (Z250) എന്നിവയുടെ 2026 മോഡൽ വർഷത്തേക്കുള്ള അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ഇത്തവണ സാങ്കേതികപരമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും, ബൈക്കുകൾക്ക് കൂടുതൽ ആകർഷകമായ പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചു.

പുതിയ മോഡലുകൾ 2025 നവംബർ മുതൽ ജാപ്പനീസ് വിപണിയിൽ ലഭ്യമാകും. നിന്‍ജ 250 2025 മോഡലിന് ജപ്പാനില്‍ 726,000 യെന്‍ ആണ് വില. ഇത് ഏകദേശം 4.37 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഇസെഡ്250 2025 മോഡലിന് ജപ്പാനില്‍ 704,000 യെന്‍ (ഏകദേശം 4.24 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വില. മെറ്റാലിക് യെല്ലോയിഷ് ഗ്രീനുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, കാന്‍ഡി പെര്‍സിമോണ്‍ റെഡ് ഉള്ള ഗാലക്‌സി സില്‍വര്‍ എന്നീ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് കവാസാക്കി നിന്‍ജ 250 അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. 

അതേസമയം, 2026 കവാസാക്കി ഇസെഡ്250 എബോണി വിത്ത് മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് വരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 34.5 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 248 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് പവര്‍ട്രെയിനിന് കരുത്ത് പകരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow