ഇന്ത്യന്‍ വിപണിയില്‍ വീണ്ടും എത്തി സ്കോഡയുടെ ഒക്ടാവിയ ആര്‍.എസ്
നേരത്തെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഒക്ടാവിയ ആർ.എസിനേക്കാൾ ഏകദേശം 14 ലക്ഷം രൂപ അധികമാണ് ഈ പുതിയ മോഡലിന്

ചെന്നൈ: സ്‌കോഡയുടെ പ്രശസ്തമായ പെർഫോമൻസ് സെഡാൻ മോഡലായ ഒക്ടാവിയ ആർ.എസ്. ഇന്ത്യൻ വിപണിയിൽ വീണ്ടും എത്തി. ഒറ്റ മോഡലിൽ മാത്രം ലഭിക്കുന്ന ഈ സെഡാന്റെ എക്സ്-ഷോറൂം വില 49.99 ലക്ഷം രൂപയാണ്. നേരത്തെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ ഒക്ടാവിയ ആർ.എസിനേക്കാൾ ഏകദേശം 14 ലക്ഷം രൂപ അധികമാണ് ഈ പുതിയ മോഡലിന്.
265 bhp കരുത്തും 370 Nm ടോർക്കും പുറപ്പെടുവിക്കുന്ന, സുപരിചിതമായ 2.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ് വാഹനത്തിൻ്റെ പ്രധാന ആകർഷണം. 7-സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പെർഫോമൻസ് സെഡാന് കേവലം 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത. ഭാരത് മൊബിലിറ്റി എക്സ്പോ 2025-ലാണ് ഈ മോഡൽ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ 100 മോഡലുകൾ മാത്രമായിരിക്കും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുക. 2024-ൽ ആഗോള വിപണികളിൽ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതിന് ശേഷമാണ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏകദേശം 2.5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ടാവിയ നെയിംപ്ലേറ്റ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
What's Your Reaction?






