ബി.എം.ഡബ്ല്യു സ്വന്തമാക്കി ഗായകന്‍ വിധു പ്രതാപ്
വിധു പ്രതാപും ഭാര്യ ദീപ്തിയും ചേർന്ന് പുതിയ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

മലയാളത്തിൻ്റെ പ്രിയ ഗായകനായ വിധു പ്രതാപ് ബി.എം.ഡബ്ല്യു.വിൻ്റെ ആഡംബര സെഡാനായ 5 സീരീസ് LWB (ലോംഗ് വീൽബേസ്) സ്വന്തമാക്കി. ഏകദേശം 72.35 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന 530 Li M സ്‌പോർട്ട് മോഡലാണ് അദ്ദേഹം വാങ്ങിയത്. വിധു പ്രതാപും ഭാര്യ ദീപ്തിയും ചേർന്ന് പുതിയ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ബി.എം.ഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നാണ് 5 സീരീസ് LWB. നിലവിൽ 530 Li M സ്‌പോർട്ട് എന്ന ഒറ്റ മോഡലിൽ മാത്രമാണ് ഈ വാഹനം ലഭ്യമാകുന്നത്. 2 ലിറ്റർ, നാല് സിലിണ്ടർ, ട്വിൻ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.
എൻജിനൊപ്പം 48 വോൾട്ട് ഹൈബ്രിഡ് സംവിധാനവും ചേർത്താണ് പ്രവർത്തിക്കുന്നത്. ഈ എൻജിൻ 258 bhp കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ ആഡംബര സെഡാന് കേവലം 6.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കും.
What's Your Reaction?






