ഡൽഹി: ചാറ്റ് ജിപിടി ഗോ (chatgpt go) ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാമെന്ന് ഓപ്പൺഎഐ. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
ഓപ്പൺഎഐയുടെ ആദ്യത്തെ ഡെവ്ഡെ എക്സ്ചേഞ്ച് ഇവന്‍റ് നടക്കുന്ന അന്നുതന്നെ സൗജന്യ ഓഫർ നിലവിൽ വരും. നവംബർ നാല് മുതലാണ് സൗജന്യ സേവനം ലഭ്യമാക്കുക. ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ മിഡ്-ടിയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.
ചാറ്റ്ജിപിടി ഗോയെ ഇന്ത്യക്കാർ നെഞ്ചോട് ചേർത്തതിന് സമ്മാനമായാണ് ഈ ഓഫർ എന്നാണ് കമ്പനി പറയുന്നത്. ഓപ്പൺഎഐ, ഓഗസ്റ്റ് 19 ന് ഇന്ത്യയ്‌ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ് ചാറ്റ്ജിപിടി ഗോ. പ്രതിമാസം 399 രൂപയാണ് ആദ്യം പ്രഖ്യാപിച്ചിരുന്ന സബ്സ്ക്രിപ്ക്ഷൻ തുക.