കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍

5.6 മില്ലിമീറ്റര്‍ കനമുള്ള, ഇ-സിമ്മുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണിത്

Sep 10, 2025 - 20:41
Sep 10, 2025 - 20:41
 0
കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമമിട്ട് ഐഫോണ്‍ 17 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍. ഇന്ത്യന്‍ വിപണിയില്‍ 82,900 രൂപ മുതല്‍ 2,29,900 രൂപ വരെ വിലയില്‍ ഫോണുകള്‍ ലഭ്യമാകും. ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 19 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് ഐഫോണ്‍ 17 എയര്‍ സീരീസ്. 5.6 മില്ലിമീറ്റര്‍ കനമുള്ള, ഇ-സിമ്മുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണിത്.

പുതിയ ഐഫോണ്‍ മോഡലുകളില്‍ 128 ജിബി സ്‌റ്റോറേജില്‍ കുറഞ്ഞവ കമ്പനി നിര്‍ത്തലാക്കി, ഐഫോണ്‍ 17 പ്രോ, 256 ജിബി, 512 ജിബി, 1 ടിബി എന്നിവയില്‍ ലഭ്യമാകും. ഐഫോണ്‍ 17 പ്രോ മാക്‌സ് 256 ജിബി, 512 ജിബി, 1 ടിബി സ്‌റ്റോറേജും ലഭ്യമാകും, 2 ടിബി സ്റ്റോറേജ് ശേഷിയും ലഭിക്കും. 'ഐഫോണ്‍ 17 പ്രോ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ ഐഫോണാണ്, പുത്തന്‍ രൂപകല്‍പ്പനയും മികച്ച സ്‌റ്റോറേജും കൊണ്ടും ആകര്‍ഷകമാണ്' ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

ഐഫോണ്‍ പ്രോ സീരീസിലെ കളര്‍ ഓപ്ഷനുകളില്‍ ബ്രൈറ്റ് കോസ്മിക് ഓറഞ്ചുമുണ്ട്. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകുന്ന ഐഫോണ്‍ 17 പ്രോയുടെ വില 1,34,900 രൂപ മുതലാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് 1,49,900 രൂപയിലും തുടങ്ങും. ഇന്ത്യയുള്‍പ്പെടെ 63 ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 12 പുലര്‍ച്ചെ(പിഡിടി) 5 മണി മുതല്‍ ഐഫോണ്‍ 17 പ്രോയും ഐഫോണ്‍ 17 പ്രോ മാക്‌സും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം, സെപ്റ്റംബര്‍ 19 മുതല്‍ ഫോണുകള്‍ ലഭ്യമാകും. ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.

'ലാവെന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സേജ്, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ 256 ജിബി, 512 ജിബി സ്റ്റോറേജ് ശേഷിയില്‍ ഐഫോണ്‍ 17 ലഭ്യമാകും. 82,900 രൂപ മുതലാണ് ഐഫോണ്‍ 17 ന്റെ വില. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മൂന്ന് മോഡലുകളിലാണ് ഐഫോണ്‍ 17 ശ്രേണിയില്‍ പുറത്തിറക്കിയിരിക്കുന്നത്, മുന്‍ സീരീസുകളില്‍ നിന്ന് വ്യത്യസ്തമായി 'പ്ലസ്' മോഡലും ഉണ്ട്.

മുന്‍ പതിപ്പുകളിലെ 'പ്ലസ്' സീരീസ് മോഡലുകളെപ്പോലെ കുറഞ്ഞത് 256 ജിബി സംഭരണ ശേഷിയോടെയായിരിക്കും അടിസ്ഥാന ഐഫോണ്‍ 17 ആരംഭിക്കുക. 89,900 രൂപ മുതല്‍ വിലയുള്ള അതേ സ്റ്റോറേജ് സ്‌പേസുള്ള ഐഫോണ്‍ 16 പ്ലസിനെ അപേക്ഷിച്ച്, ഇത് ഇന്ത്യയില്‍ 82,900 രൂപ എന്ന പ്രാരംഭ വിലയില്‍ ലഭ്യമാകും. ഐഫോണ്‍ 16 ന്റെയും ഐഫോണ്‍ 16 പ്ലസിന്റെയും ഡിസ്‌പ്ലേ യഥാക്രമം 6.1 ഇഞ്ചും 6.7 ഇഞ്ചും ആണെങ്കില്‍, ഐഫോണ്‍ 17 ന്റെ ഡിസ്‌പ്ലേ 6.3 ഇഞ്ച് ആണ്.

ഐഫോണ്‍ 17 ലെ A19 ചിപ്സെറ്റ് ഐഫോണ്‍ 16 നേക്കാള്‍ 20 ശതമാനം വേഗതയുള്ളതാണെന്ന് ആപ്പിളിന്റെ വേള്‍ഡ്വൈഡ് ഐഫോണ്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് കൈയന്‍ ഡ്രാന്‍സ് പറഞ്ഞു. ഐഫോണ്‍ 16 നെ അപേക്ഷിച്ച് ഐഫോണ്‍ 17, 8 മണിക്കൂര്‍ കൂടുതല്‍ വിഡിയോ പ്ലേബാക്ക് നല്‍കുകയും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഡിവൈസില്‍ 8 മണിക്കൂര്‍ വരെ വിഡിയോ സപ്പോര്‍ട്ട് ചെയ്യും. 1,19,900 രൂപ പ്രാരംഭ വിലയില്‍ 256 ജിബി മുതല്‍ 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുമായി ഐഫോണ്‍ എയര്‍ സീരീസ് എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow