തിരുവോണം ബംപര്‍ അടിച്ചത് നെട്ടൂര്‍ സ്വദേശിക്കെന്ന് സൂചന 

ടിക്കറ്റ് ഉടമ, ലതീഷിൻ്റെ ഒരു സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നാണ് ലതീഷ് പറയുന്നത്

Oct 5, 2025 - 09:53
Oct 5, 2025 - 09:54
 0
തിരുവോണം ബംപര്‍ അടിച്ചത് നെട്ടൂര്‍ സ്വദേശിക്കെന്ന് സൂചന 

കൊച്ചി: ഇന്നലെ നറുക്കെടുത്ത തിരുവോണം ബംപർ ലോട്ടറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയാണെന്ന് സൂചന. സമ്മാനാർഹമായ ടിക്കറ്റ് വിറ്റ നെട്ടൂരിലെ ലോട്ടറി ഏജൻ്റായ ലതീഷ് തന്നെയാണ് ഈ വിവരം നൽകിയത്. ടിക്കറ്റ് ഉടമ, ലതീഷിൻ്റെ ഒരു സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നാണ് ലതീഷ് പറയുന്നത്. എന്നാൽ, ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

ലതീഷിൻ്റെ കടയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ നറുക്കെടുപ്പിന് പിന്നാലെ വ്യക്തമായിരുന്നു. നറുക്കെടുപ്പിന് തലേന്ന് വിറ്റ ഈ ടിക്കറ്റ് ആരാണ് എടുത്തതെന്ന് കൃത്യമായി പറയാൻ ലതീഷിന് സാധിച്ചിരുന്നില്ല. എങ്കിലും, ടിക്കറ്റ് നെട്ടൂർ മേഖലയിൽ തന്നെ താമസിക്കുന്ന ആരെങ്കിലുമാകാം എടുത്തത് എന്ന സംശയം ഇന്നലെ മുതൽ നിലനിന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow