പി.വി അൻവർ കേരള ടി.എം.സിയുടെ കോ-ഓർഡിനേറ്റർ; മമത കോഴിക്കോട്ടോ മലപ്പുറത്തോ പൊതുയോഗം നടത്തും

അൻവറും മമത ബാനർജിയും സംയുക്തമായി ഇന്ന് പത്രസമ്മേളനം നടത്തുമെന്ന് അൻവറിൻ്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു

Jan 11, 2025 - 10:42
Jan 11, 2025 - 10:43
 0  35
പി.വി അൻവർ കേരള ടി.എം.സിയുടെ കോ-ഓർഡിനേറ്റർ; മമത കോഴിക്കോട്ടോ മലപ്പുറത്തോ പൊതുയോഗം നടത്തും

കൊൽക്കത്ത: വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്ന പി.വി അൻവർ എം.എൽ.എയെ കേരളത്തിലെ പാർട്ടിയുടെ കോ-ഓർഡിനേറ്ററായി നിയമിച്ചു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിലെ അഭിഷേകിൻ്റെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

"അൻവർ ഇപ്പോൾ തൃണമൂൽ കുടുംബത്തിലെ അംഗമാണ്," അഭിഷേക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ പറഞ്ഞു

പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ അൻവറിനെ ടി.എം.സിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.

മമത ബാനർജിയുമായും അൻവർ ഫോണിൽ സംസാരിച്ചു.

പൊതുസേവനത്തോടുള്ള അൻവറിൻ്റെ സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും ടി.എം.സിയുടെ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്ന് അഭിഷേക് ബാനർജിയുടെ എക്‌സ് പോസ്റ്റിൽ കുറിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് അൻവർ തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കാനാണ് സാധ്യത. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കോഴിക്കോട് അല്ലെങ്കിൽ മലപ്പുറത്ത് ഒരു പൊതുയോഗത്തിനായി മമത ബാനർജി കേരളം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അൻവറും മമത ബാനർജിയും സംയുക്തമായി ഇന്ന് പത്രസമ്മേളനം നടത്തുമെന്ന് അൻവറിൻ്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന ടി.എം.സി പാർലമെൻ്ററി പാർട്ടി യോഗത്തിലും അൻവർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow