പഞ്ചാബിലെ എ.എ.പി എം.എൽ.എ ഗുർപ്രീത് ഗോഗി അർധരാത്രി വെടിവെപ്പിൽ കൊല്ലപ്പെട്ടു, അന്വേഷണം പുരോഗമിക്കുന്നു

ലുധിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് തവണ മുൻ കോൺഗ്രസ് എം.എൽ.എ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് ഗോഗി ശ്രദ്ധേയനായത്.

Jan 11, 2025 - 09:45
 0  2
പഞ്ചാബിലെ എ.എ.പി എം.എൽ.എ ഗുർപ്രീത് ഗോഗി അർധരാത്രി വെടിവെപ്പിൽ കൊല്ലപ്പെട്ടു, അന്വേഷണം പുരോഗമിക്കുന്നു

ലുധിയാന (പഞ്ചാബ്): ലുധിയാന വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എ ഗുർപ്രീത് ഗോഗി വ്യാഴാഴ്ച രാത്രി വെടിയേറ്റ് മരിച്ചു. അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്, ഗോഗിയെ ഡി.എം.സി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി അധികൃതർ അറിയിച്ചു.

അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നും ഡി.എം.സി ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡി.സി.പി) ജസ്കരൻ സിംഗ് തേജ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി തേജ കൂട്ടിച്ചേർത്തു.

2022-ലാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നു തന്റെ രാഷ്ട്രീയ ജീവിതത്തിന് ഗോഗി തുടക്കം കുറിച്ചത്. . ലുധിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് തവണ മുൻ കോൺഗ്രസ് എം.എൽ.എ ഭരത് ഭൂഷൺ ആഷുവിനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് ഗോഗി ശ്രദ്ധേയനായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow