തലച്ചോര്‍ വേഗത്തില്‍ വാര്‍ധക്യത്തിലേക്കെന്ന് പഠനം; കാരണങ്ങള്‍ ഇവയാണ്

നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

Jul 28, 2025 - 20:26
Jul 28, 2025 - 20:26
 0  12
തലച്ചോര്‍ വേഗത്തില്‍ വാര്‍ധക്യത്തിലേക്കെന്ന് പഠനം; കാരണങ്ങള്‍ ഇവയാണ്

കൊവിഡ് ബാധിച്ചാലും ഇല്ലെങ്കിലും മഹാമാരി അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ധക്യത്തിലേക്ക് നയിച്ചതായി പഠന റിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല, ലോക്ക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ അടക്കം വിവിധ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചെന്നാണ് പഠനം വ്യക്തമാക്കുന്നത്. നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

മഹാമാരിക്ക് മുന്‍പുള്ള തലച്ചോറുകളെ അപേക്ഷിച്ച് മഹാമാരി കാലഘട്ടത്തില്‍ ഏകദേശം 5.5 മാസം വേഗത്തില്‍ തലച്ചോര്‍ പ്രായമായതായും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കുറഞ്ഞവരിലും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ളവരിലും ഈ ആഘാതം കൂടുതലായി കാണപ്പെടുന്നു. 

യുകെ ബയോബാങ്ക് പഠനത്തില്‍ നിന്നുള്ള സീരിയല്‍ ന്യൂറോ-ഇമേജിങ്ങും ഡാറ്റയും മഹാമാരിക്ക് മുന്‍പും ശേഷവുമുള്ള ബ്രെയിന്‍ സ്‌കാനുകളും ഗവേഷകര്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക, ശാരീരികമായി സജീവമായി തുടരുക, മതിയായ ഉറക്കം, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ചെറിയ ഇടവേളകള്‍ എടുക്കുക, പഠനത്തിലൂടെയും മാനസിക പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിനെ സജീവമായി നിലനിര്‍ത്തുക എന്നിവയാണ് തലച്ചോറിന്റെ ആരോഗ്യം പരിപാലിക്കുന്നതിന് ചെയ്യാവുന്ന കാര്യങ്ങള്‍. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow