എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു
അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്ന് മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
What's Your Reaction?






