നൊസ്റ്റാള്‍ജിക് മോഡലുമായി രണ്ട് വേരിയന്‍റുകളില്‍ കൈനറ്റിക് ഇവി
ഒരൊറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു

പഴയ നൊസ്റ്റാള്‍ജിക് മോഡലുമായി കൈനറ്റിക് ഇന്ത്യ. കൈനറ്റിക് ഡിഎക്സ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിനൊത്ത രീതിയില്‍ 1, 11,499 രൂപയാണ് ആരംഭ വില. ഡിഎക്സ്, ഡിഎക്സ്പ്ലസ് എന്നീ വേരിയന്‍റുകളില്‍ ലഭ്യമാണ്. കൈനറ്റിക് ഇന്ത്യയുടെ വൈദ്യുത വാഹന സബ്സിഡിയറിയായ കൈനറ്റിക് വാട്ട്സും വോള്‍ട്ട്സ് ലിമിറ്റഡും ചേര്‍ന്നാണ് ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ഒരൊറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 90 കിലോമീറ്റര്‍ വേഗം വരെ ആര്‍ജിക്കാന്‍ സാധിക്കുന്നതാണ് ഈ മോഡല്‍. റേഞ്ച്, ടര്‍ബോ, പവര്‍ എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകളാണുള്ളത്. ആദ്യ ഘട്ടത്തില്‍ 35,000 യൂണിറ്റുകള്‍ വില്‍ക്കാനാണ് പദ്ധതി. 1,000 രൂപയ്ക്ക് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. സെപ്തംബര്‍ മുതല്‍ വില്പന ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?






