പള്‍സര്‍ എന്‍160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി
റൈഡിങ് പ്രതലത്തില്‍ മികച്ച ഷോക്ക് അബ്സോര്‍പ്ഷന്‍ നല്‍കും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്പോര്‍ട്ടി മോഡലായ പള്‍സര്‍ എന്‍160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പുറത്തിറക്കി. മറ്റു വേരിയന്റുകളില്‍ കാണുന്ന ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും സിംഗിള്‍-പീസ് സീറ്റുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
റൈഡിങ് പ്രതലത്തില്‍ മികച്ച ഷോക്ക് അബ്സോര്‍പ്ഷന്‍ നല്‍കും. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ്. പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, പോളാര്‍ സ്‌കൈ ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ വേരിയന്റ് ലഭ്യമാകും. ഈ പതിപ്പിലെ ഗ്രാഫിക്സും മറ്റ് എല്ലാ വേരിയന്റുകളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ്.
15.7 ബിഎച്പി പവറും 14.65 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 164.82 സിസി, സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്ള സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
What's Your Reaction?