ഫോക്‌സ്‌വാഗൺ ടെയ്‌റോൺ നാളെ ഇന്ത്യയിൽ; വിലയും ഫീച്ചറുകളും അറിയാം

2.0 ലിറ്റർ TSI പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്

Feb 19, 2026 - 21:53
Feb 19, 2026 - 21:54
 0
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ നാളെ ഇന്ത്യയിൽ; വിലയും ഫീച്ചറുകളും അറിയാം

ന്യൂഡൽഹി: ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ ത്രീ-റോ (Three-row) എസ്‌യുവി 'ടെയ്‌റോൺ' നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക വിലയും നാളെത്തന്നെ പ്രഖ്യാപിക്കും. ഫെബ്രുവരി 5 മുതൽ ഈ മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു.

2.0 ലിറ്റർ TSI പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 201 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുറംഭാഗത്ത് 18 ഇഞ്ച് അലോയ് വീലുകളും ടെയ്‌റോണിന് മാത്രമായി എട്ട് വ്യത്യസ്ത നിറങ്ങളും ലഭ്യമാണ്.

ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഡിജിറ്റൽ സ്ക്രീനുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഫുൾ എൽഇഡി ലൈറ്റ് പാക്കേജ് എന്നിവയുണ്ട്. ലെവൽ 2 ADAS സുരക്ഷാ സംവിധാനം, മസാജും വെന്റിലേഷനും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. ഇന്ത്യൻ വിപണിയിൽ ഏകദേശം 48 ലക്ഷം രൂപ മുതൽ 55 ലക്ഷം രൂപ വരെ ആയിരിക്കും ടെയ്‌റോണിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow