പുതിയ സ്കൂട്ടര്‍ പുറത്തിറക്കാന്‍ ടിവിഎസ്, എന്‍ടോര്‍ക്ക് 150 വിപണിയിലേക്ക്
സെപ്തംബര്‍ നാലിന് എന്‍ടോര്‍ക്ക് 150 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു

വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത് വീണ്ടും പുതിയ സ്കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തിക്കുന്നത്. സെപ്തംബര്‍ നാലിന് എന്‍ടോര്‍ക്ക് 150 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
125 സിസി സ്‌കൂട്ടറുകളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് ഏറെ മുന്നിലാണ്. അതിന്റെ അടുത്ത പതിപ്പായ ഉയര്‍ന്ന ശേഷിയുള്ള മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി കമ്പനി എന്‍ടോര്‍ക്ക് 150ന്റെ എല്‍ഇഡി ഹെഡ്‌ലാമ്പ് ഡിസൈന്‍ ടീസര്‍ പുറത്തിറക്കി. ഒരു പ്രത്യേക സ്പ്ലിറ്റ് ഡിസൈനോടുകൂടിയ ബോള്‍ഡ് ക്വാഡ്-എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ ഈ ചിത്രത്തില്‍ കാണാം.
വലിയ എന്‍ജിനുള്ള ഈ മോഡല്‍ 125 സിസി മോഡലിന്റെ ആക്രമണോത്സുകമായ രൂപകല്‍പ്പന നിലനിര്‍ത്തും എന്നാണ് സൂചിപ്പിക്കുന്നത്. എന്‍ടോര്‍ക്ക് 150-ല്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടാകുമെന്നും കരുതുന്നു. ഒന്നര ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
What's Your Reaction?






