നേരിട്ടത് കടുത്ത അവഗണന; എൻ.ഡി.എ. സഖ്യം വിടുന്നെന്ന് സി.കെ. ജാനു
2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ എൻ.ഡി.എ.യിലായിരുന്നു സി.കെ.ജാനു

തിരുവനന്തപുരം: എൻ.ഡി.എ. സഖ്യം വിടുന്നെന്ന് സി.കെ. ജാനു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയുടെ സംസ്ഥാന കമ്മിറ്റിയിലാണു തീരുമാനം. എൻ.ഡി.എ.യിൽനിന്ന് കടുത്ത അവഗണന നേരിട്ടതിനാലാണു തീരുമാനമെന്ന് ജാനു പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതൽ എൻ.ഡി.എ.യിലായിരുന്നു സി.കെ.ജാനു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. പിന്നീട്, 2018ൽ ബി.ജെ.പി. അവഗണിക്കുന്നു എന്നാരോപിച്ച് എൻ.ഡി.എ. വിട്ടു. തുടർന്ന്, എൽഡിഎഫിനൊപ്പം ചേരാൻ സി.പി.ഐ.യുടെ അന്നത്തെ സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയെങ്കിലും 2021ൽ വീണ്ടും എൻ.ഡി.എ.യിൽ തിരിച്ചെത്തി.
What's Your Reaction?






