കൊല്ലത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മരുമകന്‍, പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിച്ചു, രണ്ടുപേരുടെയും നില ഗുരുതരം

പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

Mar 16, 2025 - 15:57
Mar 16, 2025 - 15:57
 0  9
കൊല്ലത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് മരുമകന്‍, പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിച്ചു, രണ്ടുപേരുടെയും നില ഗുരുതരം

കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചശേഷം മരുമകൻ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിച്ചു. മണിയപ്പൻ (60) ആണ് വീടിനു തീയിട്ടശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. 

ഭാര്യാ മാതാവ് രത്നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണിയപ്പന്‍റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow