19കാരിയായ നൃത്ത അധ്യാപിക തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് കുട്ടികള്‍
ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു.

കോഴിക്കോട്: 19കാരിയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ആയാടത്തില്‍ അനന്തന്‍റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്.
ശനിയാഴ്ച രാവിലെ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.
What's Your Reaction?






