ഇന്നലെ മാത്രം ഒരു ലക്ഷത്തോളം പേർ, ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് 17 ലക്ഷം കടന്നു

അവധി ദിവസമായിരുന്നിട്ടും ഇന്ന് രാവിലെ ഭക്തജനത്തിരക്ക് താരതമ്യേന കുറവായിരുന്നുവെങ്കിലും ഉച്ചയോടെ കൂടുതൽ ഭക്തർ എത്തിച്ചേർന്നു

Dec 6, 2025 - 19:41
Dec 6, 2025 - 19:41
 0
ഇന്നലെ മാത്രം ഒരു ലക്ഷത്തോളം പേർ, ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് 17 ലക്ഷം കടന്നു

പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയ അയ്യപ്പഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ അര ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയിട്ടുണ്ട്. അവധി ദിനമായതിനാൽ ഇന്ന് കൂടുതൽ വിശ്വാസികൾ സന്നിധാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ (വെള്ളിയാഴ്ച) മാത്രം 99,677 ഭക്തരാണ് ദർശനം നടത്തിയത്. ഒരു ലക്ഷത്തോട് അടുത്ത് വിശ്വാസികളാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. അവധി ദിവസമായിരുന്നിട്ടും ഇന്ന് രാവിലെ ഭക്തജനത്തിരക്ക് താരതമ്യേന കുറവായിരുന്നുവെങ്കിലും ഉച്ചയോടെ കൂടുതൽ ഭക്തർ എത്തിച്ചേർന്നു.

ബാബരി മസ്ജിദ് ആക്രമണത്തിൻ്റെ വാർഷിക പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മലകയറാൻ അനുവദിക്കുന്നത്.

രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ ഇവർക്ക് പതിനെട്ടാംപടി ചവിട്ടാൻ സാധിക്കൂ. തിരക്ക് അനുസരിച്ച് കൂടുതൽ ആളുകൾക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow