1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍; സ്കോഡ ഇന്ത്യ കുഷാക് എസ്യുവിയുടെ വില വര്‍ദ്ധിപ്പിച്ചു
ആരംഭ വിലയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല

ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ ആഡംബര കുഷാക് എസ്യുവിയുടെ വില 20,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. അതേസമയം, ആരംഭ വിലയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രാരംഭ എക്‌സ്-ഷോറൂം 10.99 ലക്ഷം രൂപയായി നിലനിര്‍ത്തി. സ്‌കോഡ കുഷാക്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്.
ഈ എഞ്ചിന്‍115 ബിഎച്പി പവറും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതില്‍ കാണപ്പെടുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിന് 6 സ്പീഡ് മാനുവല്‍ / ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുണ്ട്.
ക്ലാസിക്, ഒനിക്‌സ്, സിഗ്‌നേച്ചര്‍, സ്പോര്‍ട്ലൈന്‍, മോണ്ടെ കാര്‍ലോ, പ്രസ്റ്റീജ് എന്നീ ആറ് ട്രിമ്മുകളിലാണ് അപ്ഡേറ്റ് ചെയ്ത കുഷാഖ് ലൈനപ്പ് വരുന്നത്. അതേസമയം, സ്‌കോഡ കുഷാഖ് ക്ലാസിക് ബേസ് മോഡല്‍ വിലയ്ക്ക് 10,000 രൂപയുടെ നേരിയ വര്‍ധനവ് ലഭിച്ചു. ഇപ്പോള്‍ അതിന്റെ വില 10.99 ലക്ഷം രൂപയായി. അതേസമയം, ഉയര്‍ന്ന സ്റ്റാക്ക് ഉള്ള ഓണിക്‌സ് വേരിയന്റില്‍ വില 10,000 രൂപ വര്‍ദ്ധിച്ചു.
What's Your Reaction?






