ലാൻഡ് ക്രൂസർ FJ പുതിയ മോഡൽ ഇന്ത്യയിലേക്ക്: 2028ൽ പുറത്തിറങ്ങും

ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ പ്ലാൻ്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനമായിരിക്കും ലാൻഡ് ക്രൂസർ എഫ്.ജെ.

Nov 1, 2025 - 22:25
Nov 1, 2025 - 22:25
 0
ലാൻഡ് ക്രൂസർ FJ പുതിയ മോഡൽ ഇന്ത്യയിലേക്ക്: 2028ൽ പുറത്തിറങ്ങും

ജപ്പാൻ മോട്ടോർ ഷോയിൽ ടൊയോട്ട പ്രദർശിപ്പിച്ച ലാൻഡ് ക്രൂസർ എഫ്.ജെ. (Land Cruiser FJ) യുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലും എത്താൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2028-ൽ പുതിയ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ പ്ലാൻ്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനമായിരിക്കും ലാൻഡ് ക്രൂസർ എഫ്.ജെ. 2028 ഓഗസ്റ്റിൽ പുതിയ ലാൻഡ് ക്രൂസറിൻ്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കും.

വർഷത്തിൽ 89,000 യൂണിറ്റ് വരെ നിർമ്മിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഇതിൽ ഏകദേശം 40,000 യൂണിറ്റ് മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ടൊയോട്ടയുടെ IMV ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനത്തിൻ്റെ നിർമ്മാണം.

ഡീസൽ എഞ്ചിൻ മോഡൽ ഉണ്ടായിരിക്കില്ല. 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ (നിലവിൽ ഹൈലക്സ് ചാമ്പിൽ ഉപയോഗിക്കുന്നത്). സ്ട്രോങ് ഹൈബ്രിഡ് ഓപ്ഷൻ. പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനും ഉണ്ടാകും. എഞ്ചിൻ: 2.7 ലിറ്റർ ഫോർ സിലിണ്ടർ. കരുത്ത്: 161 bhp പവർ. ടോർക്ക്: 245 Nm. ട്രാൻസ്മിഷൻ: 6 സ്പീഡ് ട്രാൻസ്മിഷൻ. ഡ്രൈവ് സിസ്റ്റം: പാർട്ട്-ടൈം ഫോർ-വീൽ-ഡ്രൈവ് സിസ്റ്റം.

What's Your Reaction?

like

dislike

love

funny

angry

sad

wow