ഇന്ത്യയിൽ അഞ്ച് ലക്ഷം വാഹനങ്ങൾ വിറ്റഴിച്ച് സ്കോഡ

2025 നവംബറിലെ വിൽപ്പന കണക്കുകൾ കൂടി പരിഗണിച്ചാണ് സ്കോഡയുടെ ഈ നേട്ടം

Dec 3, 2025 - 21:39
Dec 3, 2025 - 21:40
 0
ഇന്ത്യയിൽ അഞ്ച് ലക്ഷം വാഹനങ്ങൾ വിറ്റഴിച്ച് സ്കോഡ

ഇന്ത്യൻ വിപണിയിൽ 25 വർഷം പൂർത്തിയാക്കുന്നതിനോടൊപ്പം, ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ 5 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു എന്ന സുപ്രധാന നാഴികക്കല്ലും പിന്നിട്ടു. രാജ്യത്ത് സ്കോഡ ആദ്യമായി അവതരിപ്പിച്ച ഒക്ടാവിയ മുതൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒക്ടാവിയ ആർ.എസ്. പെർഫോമൻസ് സെഡാൻ വരെയുള്ള മോഡലുകൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് ഈ നേട്ടത്തിന് പിന്നിൽ.

2025 നവംബറിലെ വിൽപ്പന കണക്കുകൾ കൂടി പരിഗണിച്ചാണ് സ്കോഡയുടെ ഈ നേട്ടം. കഴിഞ്ഞ നവംബറിൽ 5491 യൂണിറ്റ് വാഹനങ്ങളാണ് സ്കോഡ നിരത്തിലെത്തിച്ചത്. മറ്റ് വാഹന നിർമാതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിൽപ്പന കണക്ക് ചെറുതെങ്കിലും, 2024 നവംബറിനെ അപേക്ഷിച്ച് ഈ വർഷം 90 ശതമാനത്തിൻ്റെ ശക്തമായ വളർച്ചയാണ് സ്കോഡ രേഖപ്പെടുത്തിയത്.

5 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ സ്കോഡയെ സഹായിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്: രാജ്യത്തുടനീളം ഡീലർഷിപ്പ് നെറ്റ്‌വർക്കുകൾ വിപുലീകരിച്ചത്. ഉപഭോക്താക്കൾക്ക് വാഹനങ്ങൾക്ക് നൽകിയ ആകർഷകമായ ഓഫറുകൾ. ഓരോ സെഗ്‌മെൻ്റുകളിലും ഉൽപ്പന്നങ്ങളുടെ നീണ്ട നിര അവതരിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow