ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ ലളിതമായ വഴി: 'ചൂടുവെള്ളം' പതിവാക്കാം
വളരെ ലളിതമായ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിയന്ത്രിക്കാൻ സാധിക്കും
നിലവിലെ സാഹചര്യത്തിൽ കൊളസ്ട്രോൾ ബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. മാറിയ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ തുടങ്ങിയവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാം.വളരെ ലളിതമായ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിയന്ത്രിക്കാൻ സാധിക്കും.
ചൂടുവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ:
ദിവസവും ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തക്കുഴലുകളിൽ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനുള്ള ഫലപ്രദമായ ഒരു പരിഹാരമാണ് ചൂടുവെള്ളം.
ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കൂടുന്നതിൽ എണ്ണമയമുള്ള ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ഇത്തരം ആഹാരപദാർത്ഥങ്ങളിൽ നിന്നാണ് ശരീരത്തിൽ ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. ഉയർന്ന കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണവും ട്രൈഗ്ലിസറൈഡ് ആണ്. ട്രൈഗ്ലിസറൈഡ് കണികകൾ സിരകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം സഹായിക്കും.
What's Your Reaction?

