വാഴപ്പിണ്ടി കഴിക്കൂ, കിഡ്നി സ്റ്റോണ്‍ പമ്പ കടക്കും

വാഴപ്പിണ്ടി ഉപയോഗിച്ചുള്ള വിഭവങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും

Oct 13, 2025 - 22:36
Oct 13, 2025 - 22:37
 0
വാഴപ്പിണ്ടി കഴിക്കൂ, കിഡ്നി സ്റ്റോണ്‍ പമ്പ കടക്കും

വാഴയുടെ എല്ലാ ഭാഗങ്ങളും പോഷക സമൃദ്ധമാണ്. വാഴപ്പഴം പോലെ തന്നെ വാഴപ്പിണ്ടിയും ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. പൊട്ടാസ്യം, വിറ്റാമിനുകൾ, ഇരുമ്പ്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ഉപയോഗിച്ചുള്ള വിഭവങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകും.

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് വയറ് ശുദ്ധീകരിക്കാനും മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വാഴപ്പിണ്ടി വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാനും കുടവയറും അമിതവണ്ണവും നിയന്ത്രിക്കാനും ഇത് ഉത്തമമാണ്. ഇതിലെ പോഷകഗുണങ്ങൾ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജലദോഷം, ചുമ, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഇത് ഗുണകരമാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉള്ളവർക്ക് കഴിക്കാൻ പറ്റിയ മികച്ച ഭക്ഷണമാണിത്.

ഇരുമ്പിന്റെ അംശം കൂടുതലായതുകൊണ്ട് വിളർച്ച തടയാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവർ വാഴപ്പിണ്ടി വിഭവങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്. കിഡ്‌നിയിൽ അടിഞ്ഞു കൂടുന്ന കാൽസ്യം അംശം നീക്കം ചെയ്യുന്നതിന് വാഴപ്പിണ്ടിക്ക് കഴിവുണ്ട്.

വാഴപ്പിണ്ടി നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തോരൻ, കറി തുടങ്ങിയ വിഭവങ്ങളാക്കി ഉപയോഗിക്കാം. സാധാരണയായി ചെറുതായി നുറുക്കി കഴുകി പിഴിഞ്ഞ ശേഷമാണ് ഇത് കറി വെക്കാറ്. എന്നാൽ, കഴുകാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ ഔഷധഗുണകരമെന്ന് പഴമക്കാർ അഭിപ്രായപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow