തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം ആരംഭിച്ചു

Feb 1, 2025 - 11:49
Feb 1, 2025 - 11:49
 0  4
തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ

ഡൽഹി: തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു. 

 മധുബനി സാരി ധരിച്ചാണ് മന്ത്രി ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. ദുലാരി ദേവിയാണ് സാരി സമ്മതിച്ചത്. മാത്രമല്ല ഇത്തവണയും പേപ്പർ രഹിത ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. അംഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള ബജറ്റ് പകർപ്പുകൾ പാർലമെന്റിൽ എത്തിച്ചു.

പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോർഡ് നിർമലയുടെ പേരിലാണ്. ഇതിനു പുറമെയാണ് ഈ ബജറ്റ് അവതരണം അവസാനിക്കുമ്പോൾ മറ്റൊരു റെക്കോർഡ് കൂടി നിർമല സീതാരാമന്റെ പേരിൽ എത്തുന്നത്.  തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിർമല സീതാരാമൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow