വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

കൊച്ചി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് ഏഴ് രൂപയാണ് കുറച്ചത്. 1797 രൂപയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി.
ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയ്ക്കുന്നത്. അതെ സമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
What's Your Reaction?






