തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 1,280 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. 90,680 രൂപയാണ് ഇന്നത്തെ ഒരുപവൻ സ്വർണ്ണത്തിന്റെ വില. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,274 രൂപ നല്‍കണം.
ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. എന്നാൽ, ഉച്ചയ്ക്ക് വില ഉയർന്നു. പവന് 80 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് ഉയർന്നത്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞുമാണ്. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്.