കൊച്ചി: കൊച്ചിയിൽ നാല് വയസുകാരിയോട് അമ്മയുടെ ക്രൂരത. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. എറണാകുളം കാട്ടിത്തറയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ് അറസ്റ്റ് ചെയ്തു.
നാലു വയസുകാരിക്ക് പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ട സ്കൂള്‍ അധികൃതര്‍ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ പരിക്ക് ശ്രദ്ധയിൽപ്പെട്ട അധ്യാപകര്‍ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. അപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്.