ഇന്ധന വില ഉടൻ വർദ്ധിക്കില്ല; ഇന്ത്യയിൽ 8 ആഴ്ചത്തേക്കുള്ള സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യയിൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയും, 25 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച പെട്രോൾ, ഡീസൽ ശേഖരവുമുണ്ട്

Mar 3, 2026 - 19:55
Mar 3, 2026 - 19:55
 0
ഇന്ധന വില ഉടൻ വർദ്ധിക്കില്ല; ഇന്ത്യയിൽ 8 ആഴ്ചത്തേക്കുള്ള സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധന വില ഉടൻ വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ. ആവശ്യത്തിന് ഇന്ധനശേഖരം രാജ്യത്തുണ്ടെന്നും ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ മാറ്റങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ പെട്രോൾ, ഡീസൽ വില ഉയർത്തേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയും, 25 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച പെട്രോൾ, ഡീസൽ ശേഖരവുമുണ്ട്. ആകെ കണക്കാക്കിയാൽ ഏകദേശം 8 ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. നിലവിലുള്ള കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ തടസ്സമില്ലാതെ തുടരുന്നുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 40 ശതമാനം മാത്രമാണ് സംഘർഷ മേഖലയായ ഹോർമുസ് കടലിടുക്ക് വഴി വരുന്നത്. 

ബാക്കി 60 ശതമാനം മറ്റ് സുരക്ഷിത സ്രോതസ്സുകളിൽ നിന്നാണ് എത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമായാൽ അസംസ്‌കൃത എണ്ണ, എൽപിജി (LPG), എൽഎൻജി (LNG) എന്നിവയ്ക്കായി മറ്റ് രാജ്യങ്ങളെ സമീപിക്കാനുള്ള സാധ്യതയും സർക്കാർ തേടുന്നുണ്ട്. എൽപിജി വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow