'ഇനി രണ്ട് ചുവടുകൾ കൂടി'; വിജയത്തിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ
മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് സഞ്ജു തന്റെ വികാരങ്ങൾ പങ്കുവെച്ചത്
മുംബൈ: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മിന്നും പ്രകടനത്തിന് പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.
മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് സഞ്ജു തന്റെ വികാരങ്ങൾ പങ്കുവെച്ചത്. തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും താരം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. "എനിക്ക് സ്‌നേഹവും പിന്തുണയും നൽകുകയും പ്രാർഥനകളിൽ ഓർക്കുകയും ചെയ്ത ഓരോരുത്തരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത്രയധികം സ്‌നേഹം ലഭിക്കുന്നത് വലിയ കാര്യമാണ്," സഞ്ജു കുറിച്ചു.
ലോകകപ്പ് കിരീടത്തിലേക്ക് ഇനി 'രണ്ട് ചുവടുകൾ കൂടി ബാക്കി' എന്ന വാക്കുകളോടെയാണ് സഞ്ജു തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. സെമി ഫൈനലും ഫൈനലും ജയിച്ച് കിരീടമുയർത്താമെന്ന ആത്മവിശ്വാസമാണ് താരം പങ്കുവെക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 50 പന്തിൽ നിന്ന് 97 റൺസാണ്* സഞ്ജു നേടിയത്. 12 ഫോറുകളും 4 സിക്സറുകളും അടങ്ങിയ ആ ഇന്നിങ്‌സാണ് ഇന്ത്യൻ വിജയത്തിൽ വഴിത്തിരിവായത്. സൂപ്പർ എട്ടിലെ ജയത്തോടെ ആത്മവിശ്വാസം വർദ്ധിച്ച ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. മാർച്ച് 5 ന് മുംബൈ വാംഖഡെ സ്റ്റേഡിയക്കില്‍ വെച്ചാണ് മത്സരം നടക്കുക.
What's Your Reaction?