ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്

Dec 20, 2025 - 17:47
Dec 20, 2025 - 17:47
 0
ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു.  ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരം നടക്കുക. സൂര‍്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക‍്യാപ്റ്റൻ. 
 
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് മുതല്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. കൂടാതെ മധ്യനിരയില്‍ ഫിനിഷറായി ബാറ്റ് ചെയ്തിരുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമില്ല. 
 
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് കൂടിയുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  റിങ്കു സിംഗിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിങ് , ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാൻ കിഷൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow