ലയണൽ മെസ്സിയും സംഘവും കേരളത്തിൽ കളിച്ചേക്കും, കലൂരില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന

നവംബറിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു

Sep 19, 2025 - 17:05
Sep 19, 2025 - 17:06
 0
ലയണൽ മെസ്സിയും സംഘവും കേരളത്തിൽ കളിച്ചേക്കും, കലൂരില്‍ കളിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന

കൊച്ചി: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കേരളത്തിൽ കളിച്ചേക്കുമെന്ന് സൂചന. നേരത്തെ തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന മത്സരം, ഇപ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

നവംബറിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഈ വർഷം നടക്കുന്ന സൗഹൃദ മത്സരങ്ങളുടെ വേദികളെക്കുറിച്ചുള്ള വിവരങ്ങളാണ് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ മത്സരങ്ങൾ നടക്കുക.

കേരളത്തിന് പുറമെ അംഗോളയിലും അർജന്റീന കളിക്കും. എന്നാൽ, മെസ്സിപ്പടയുടെ എതിരാളികൾ ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow