ബാസ്‌കറ്റ്‌ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയതാരത്തിന് ദാരുണാന്ത്യം

സുഹൃത്തുക്കൾ ഉടൻ ഓടിയെത്തി പോൾ എടുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Nov 26, 2025 - 16:26
Nov 26, 2025 - 16:26
 0
ബാസ്‌കറ്റ്‌ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് ദേശീയതാരത്തിന് ദാരുണാന്ത്യം

റോത്തക്ക് (ഹരിയാന): ബാസ്‌കറ്റ്‌ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് 16കാരനായ ദേശീയതാരം ഹാർദ്ദികിന് ദാരുണാന്ത്യം. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്‌കറ്റ്‌ബോൾ കോർട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച അപകടം നടന്നത്. 

ബാസ്‌കറ്റ്‌ബോൾ കളിക്കാനെത്തിയ ഹാർദ്ദിക്, ബോളെടുത്ത് ബാസ്‌കറ്റിലേക്ക് ഇട്ടശേഷം പോളിൽ തൂങ്ങിയപ്പോൾ ഇരുമ്പ് കൊണ്ട് നിർമ്മിച്ച പോൾ ഒടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. നിലത്തുവീണ ഹാർദ്ദിക്കിന്റെ നെഞ്ചിൽ പോൾ ശക്തമായി ഇടിച്ചു. സുഹൃത്തുക്കൾ ഉടൻ ഓടിയെത്തി പോൾ എടുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള യുവതാരമാണ് ഹാർദ്ദിക്. ഹാർദ്ദിക്കിന്റെ മരണത്തെത്തുടർന്ന്, അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow