യു.കെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവം; അഞ്ച് പേരെ അറസ്റ്റുചെയ്തു

കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വെസ്റ്റ് മെർസിയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Nov 30, 2025 - 17:51
Nov 30, 2025 - 17:52
 0
യു.കെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവം; അഞ്ച് പേരെ അറസ്റ്റുചെയ്തു

ലണ്ടൻ: യു.കെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ച സംഭവം പ്രവാസലോകത്തെ ഞെട്ടിച്ചു. ഹരിയാനയിലെ ചാർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറൻ (30) ആണ് കൊല്ലപ്പെട്ടത്. നവംബർ 25-ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് വെസ്റ്റ് മെർസിയാ പോലീസ് വിജയ് കുമാറിനെ കണ്ടെത്തിയത്.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വെസ്റ്റ് മെർസിയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) വിദ്യാർത്ഥിയായിരുന്നു വിജയ് കുമാർ. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് കുമാറിൻ്റെ മൂത്ത സഹോദരൻ രവി കുമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow