രാഹുൽ മാങ്കൂട്ടത്തിൽ കേസ്: സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

രാഹുൽ ഈശ്വറെ എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി

Nov 30, 2025 - 18:07
Nov 30, 2025 - 18:07
 0
രാഹുൽ മാങ്കൂട്ടത്തിൽ കേസ്: സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷമാണ് സൈബർ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്, രാഹുൽ ഈശ്വറെ എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി.

സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യു.ആർ.എൽ. (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ) ആണ് സമർപ്പിച്ചിരുന്നത്. ഈ യു.ആർ.എൽ. പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്.

കോൺഗ്രസ് നേതാവായ സന്ദീപ് വാര്യർ, മറ്റ് രണ്ട് വനിതകൾ എന്നിവരുടെ യു.ആർ.എൽ. ഉൾപ്പെടെയുള്ള പരാതിയിലാണ് പോലീസ് നിർണായക നീക്കം നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow