ബാലരാമപുരം കൊലപാതകം; കൊലപാതകത്തിൽ പങ്കില്ല': ദേവീദാസൻ
ശ്രീതുവിനെ അവസാനമായി കാണുമ്പോൾ ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നു

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പൂജാരി ദേവീദാസൻ. കുട്ടിയുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ദേവീദാസൻ പറഞ്ഞു. കേസിൽ തന്നെ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നുവെന്നും പൂജാരി പറഞ്ഞു.
കുട്ടിയുടെ അമ്മാവൻ കോവിഡിന് മുൻപാണ് തന്റെ അടുത്ത് വന്നത്. ജോലിയ്ക്കിടയിൽ ചില മാനസിക വൈകല്യങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടുവെന്നും ഹരികുമാറിന്റെ ശമ്പളം വാങ്ങിയിരുന്നത് അമ്മയും സഹോദരിയും ആയിരുന്നെന്നും അങ്ങനെയാണ് ഇവരെ പരിചയമെന്നും ദേവീദാസൻ പറഞ്ഞു.
അവസാനമായി ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് കണ്ടതെന്ന് ദേവീദാസൻ പറയുന്നു.ശ്രീതുവിൽ നിന്ന് ഒരു പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ദേവീദാസൻ വ്യക്തമാക്കി. മാത്രമല്ല ശ്രീതുവിനെ അവസാനമായി കാണുമ്പോൾ ശ്രീതുവിന്റെ ഒപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നുവെന്നും ഇയാൾ രണ്ടാം ഭർത്താവാണെന്നാണ് ശ്രീതു പരിചയപ്പെടുത്തിയതെന്നും പൂജാരി പറഞ്ഞു.
What's Your Reaction?






