ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടി

Oct 1, 2025 - 15:48
Oct 1, 2025 - 15:49
 0
ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

ന്യൂഡല്‍ഹി: ഒക്ടോബർ മൂന്നിന് (നാളെ, വെള്ളിയാഴ്ച) നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു. 

നേരത്തെ, വെള്ളിയാഴ്ചയാണ് ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow