ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. ജാമ്യാപേക്ഷ നൽകേണ്ടിയിരുന്നത് സെഷൻസ് കോടതിയിൽ അല്ലായിരുന്നുവെന്ന് കോടതി പറഞ്ഞു.
വിഷയത്തിൽ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശം നൽകി. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.
മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. കോടതി ജമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചതോടെ കോടതിക്ക് പുറത്ത് ബജ്രംഗ്ദൾ നേതാക്കൾ ആഘോഷ പ്രകടനം നടത്തി.