ഡൽഹി: വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ മൂന്ന് സൈനികര്‍ മരിച്ചു. നാല് സൈനികരെ രക്ഷിച്ചു. 6 സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. വൈകുന്നേരത്തോടെയാണ് സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായത്.സൈനികര്‍ക്ക് പുറമെ കൂടുതൽ പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഇതാണ് അപകടത്തിന് കാരണം.