യുപിഐ ഇടപാടിന് ബയോമെട്രിക് സംവിധാനം വരുന്നു

പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും

Jul 30, 2025 - 18:52
Jul 30, 2025 - 18:52
 0  12
യുപിഐ ഇടപാടിന് ബയോമെട്രിക് സംവിധാനം വരുന്നു
മുംബൈ: യുപിഐ ഉപഭോക്താക്കൾക്ക് ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്.
 
ഇപ്പോൾ അക്കൗണ്ടിൽനിന്ന്‌ പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻനമ്പറാണ്. എന്നാൽ ഇതിനു പകരം ഇനി മുതൽ മുഖം തിരിച്ചറിഞ്ഞുള്ളതോ വിരലടയാളമുപയോഗിച്ചുള്ളതോ ആയ തിരിച്ചറിയൽ സംവിധാനമാണ് വരാനിരിക്കുന്നത്. 
 
പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും.നിലവിൽ പരീക്ഷണഘട്ടത്തിലുള്ള സംവിധാനം ആവശ്യമുള്ളവർക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും നടപ്പാക്കുകയെന്നാണ് സൂചന. എന്നാൽ എൻപിസിഐ ഇത് സംബന്ധിച്ച വാർത്തകകളിൽ പ്രതികരിച്ചിട്ടില്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow