വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കുന്ന ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ദേശീയമാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.
താരത്തിന് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ മെഡിക്കൽ ടീം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യം കണക്കിലെടുത്തും പുറംവേദന ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് ബി സി സി ഐ മെഡിക്കല്‍ ടീം അറിയിച്ചു.
ബുംറയെ ഇക്കാര‍്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുംറക്ക് പകരം രണ്ടാം ടെസ്റ്റിലിറങ്ങിയ ആകാശ് ദീപ് അവസാന ടെസ്റ്റിലും കളിച്ചേക്കും. രണ്ടാം ടെസ്റ്റിലെ വിജയത്തിനു ശേഷം പരുക്കേറ്റ ആകാശ് ദീപ് പരുക്ക് ഭേദമായി ടീമിനൊപ്പം ചേർന്നതായാണ് വിവരം. പരമ്പരക്ക് മുമ്പ് തന്നെ ബുംറ മൂന്ന് മത്സരം മാത്രമേ കളിക്കുകയുള്ളുവെന്ന് ബോർഡ് അറിയിച്ചിരുന്നു.