ഡൽഹി: ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്ക് കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി. ബുധനാഴ്ച രാജ്യത്തിന്‍റെ ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍ററിൽ (IN-SPACE) നിന്നാണ് സ്റ്റാർലിങ്കിന് അംഗീകാരം ലഭിച്ചത്.
2022 മുതൽ ലൈസൻസിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു സ്റ്റാർലിങ്ക്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇഷ്യൂ ചെയ്ത തീയതി മുതൽ അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ ജെൻ1 കോൺസ്റ്റലേഷന്‍റെ പ്രവർത്തന ആയുസ്സ് അവസാനിക്കുന്നത് വരെയാണ് പ്രവര്‍ത്തനാനുമതി ഉള്ളത്.
ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. ഇന്ത്യയിൽ ഇൻ സ്പേസിന്റെ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഇലോൺ മസ്കിന്‍റെ സ്റ്റാർ ലിങ്ക്.